രക്തം പടർന്നതല്ല, ഇതൊരു വിസ്മയ കാഴ്ച; 50000 വർഷം മുമ്പ് കടലിൽ നിന്ന് ഉയർന്നു വന്ന ബീച്ച്

ചുവപ്പ് മണ്ണിനാൽ സുന്ദരമായ പ്രദേശം. ദൂരെ നിന്ന് നോക്കിയാൽ രക്തം പടർന്നതാണെന്നേ തോന്നുകയുള്ളൂ. ചുവപ്പ് മണ്ണുള്ള വളരെ പ്രശസ്തമായ ബീച്ചാണ് ഹോർമസ് ഐലൻഡ് ബീച്ച്. ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഇറാനിലെ ഹോർമുസിനുള്ളത്. പ്രകൃതി വർണങ്ങളാൽ തന്നെ സുന്ദരമായ ഈ ദ്വീപ് നിരവധി കാഴ്ചകളാൽ സമൃദ്ധമാണ്. ലോകത്തെ തന്നെ വർണാഭവും മന്ത്രികവുമായ ദ്വീപ് ആണെന്നാണ് സഞ്ചാരികൾ ഇതിനെ വിശേഷിപ്പിക്കുന്നത്.
പേർഷ്യൻ ദേവതയുടെ പേരിൽ നിന്നാണ് ദീപിന് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. പതിനാറ് ചതുരശ്ര മൈലാണ് ദ്വീപിന്റെ വിസ്തൃതി. റെഡ് ബീച്ച്, റെയിൻബോ വാലി, സാൾട്ട് മൌണ്ടെയ്ൻ, വാലി ഓഫ് സ്റ്റാച്യുസ്, പോർച്ചുഗീസ് കോട്ട തുടങ്ങി കാഴ്ചക്കാർക്ക് പ്രിയപ്പെട്ട നിരവധി സ്ഥലങ്ങളാണ് ഇവിടെ ഉള്ളത്. കല സൃഷ്ടികൾ നിർമിക്കാൻ കലാകാരന്മാർ ഈ മണ്ണും തേടി ദ്വീപിലെത്താറുണ്ട്. അതുകൊണ്ട് തന്നെ കലാകാരന്മാർക്ക് പ്രിയപ്പെട്ട സ്ഥലം കൂടിയാണിത്. അൻപതിനായിരം വർഷം മുമ്പ് കടലിൽ നിന്ന് ഉയർന്നു വന്ന ബീച്ചിന് അറുന്നൂറ് ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.

നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഈ സ്ഥലം പരിസ്ഥി സംരക്ഷണ വകുപ്പിന്റെ കീഴിലാണ് ഉള്ളത്. ദ്വീപിനടുത്തുള്ള വളരെ പ്രശസ്തമായ പ്രദേശമാണ് വാല്യൂ ഓഫ് സ്റ്റാച്യുസ്. വ്യത്യസ്ത രൂപത്തിൽ കാണപ്പെടുന്ന പാറകളാണ് ഇവിടുത്തെ പ്രത്യേകത. ജലത്തിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് പൊങ്ങി വന്ന പാറകൾ പല ഭാഗങ്ങളും അടർന്നു വീണും ശോഷിച്ചും വിവിധ രൂപങ്ങൾ കൈക്കൊണ്ടതാണ്.

ഹോർമസ് ദീപിലെ അതിമനോഹരമായ സ്ഥലമാണ് റെയിൻബോ താഴ്വര. ദൂരെ നിന്ന് നോക്കുമ്പോൾ ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച്, വെള്ള, നീല തുടങ്ങി വർണാഭമായി കാണപെടുന്നതിനാലാണ് ഇതിനെ റെയിൻബോ ദീപ് എന്ന് വിളിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here