Advertisement

സാമ്പത്തിക തട്ടിപ്പ് കേസ്: ഐജി ജി ലക്ഷ്മൺ കുടുങ്ങും

November 10, 2021
Google News 2 minutes Read
monson manuvkal ig lakshman

മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഐജി ഗുഗുല്ലോത്ത് ലക്ഷ്മൺ കുടുങ്ങും. ലക്ഷ്മണെതിരെ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ കണ്ടെത്തി. ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോൻസണിൻ്റെ വീട്ടിൽ താമസിച്ചു. അറസ്റ്റിന് തൊട്ടുമുൻപ് വരെ മോൻസണും ഐജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. (monson manuvkal ig lakshman)

തട്ടിപ്പിനിരയായവർക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചത് ഐജി ലക്ഷ്മൺ ആണ്. പുരാവസ്തുക്കളിൽ ചിലത് തിരുവനന്തപുരത്ത് എത്തിക്കാൻ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുൻപ് മോൻസണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നൽകി. ലോക്ക്‌ഡൗൺ കാലത്ത് മോൻസൺ പറയുന്നവർക്കെല്ലാം ഐജി യാത്രാ പാസ് നൽകി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

പരാതി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരും നമ്പരും ഐജി മോൻസണു നൽകി. ഇത് പരാതിക്കാർക്ക് അയച്ച മോൻസൺ തൻ്റെ സ്വാധീനം വ്യക്തമാക്കി.

ഓഗസ്റ്റ് അഞ്ചാം തീയതി മോൻസൺ മാവുങ്കലും ഐജിയും ആന്ധ്രാ സ്വദേശിനിയും തിരുവനന്തപുരം പൊലീസ് ക്ലബിൽ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഡിജിപി അനിൽകാന്തിനു മെമെൻ്റോ നൽകാനായി മോൻസൺ മാവുങ്കൽ പോയത് ഇതിനു പിന്നിലും ഐജി ലക്ഷ്മൺ ആയിരുന്നു. 2017 മുതൽ ഐജിക്ക് മോൻസണുമായി ബന്ധമുണ്ടായിരുന്നു. മോൻസൺ മാവുങ്കലിനെതിരായ കേസ് അന്വേഷിക്കാനുള്ള ഉദ്യോഗസ്ഥനെ നിർദ്ദേശിച്ചതും ഐജി ആയിരുന്നു. ഇതിന് ഐജി ഔദ്യോഗികമായി കത്ത് നൽകി. മോൻസൺ മാവുങ്കലിൻ്റെ മകളുടെ മനസമ്മതത്തിൻ്റെ അന്ന് എട്ട് പൊലീസുകാരെ ഇയാളുടെ സുരക്ഷക്കായി ഐജി നിയമിക്കുകയും ചെയ്തു.

Story Highlights : monson manuvkal case ig g lakshman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here