മുല്ലപ്പെരിയാർ മരം മുറിക്കൽ; മുഖ്യമന്ത്രി കള്ളം പറയുന്നു, സർക്കാർ അറിഞ്ഞു കൊണ്ടാണ് എല്ലാം നടക്കുന്നത്: കെ സുധാകരൻ

മുല്ലപ്പെരിയാർ മരം മുറിക്കൽ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാർ അറിഞ്ഞു കൊണ്ടാണ് എല്ലാം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തിയത്തിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.
ജല വിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്. എന്നാൽ സംയുക്ത പരിശോധന സർക്കാരിന് എതിരെ ഉന്നയിച്ചായിരുന്നു നിയമസഭയിൽ പ്രതിപക്ഷത്തിന്റെ മറുനീക്കം.
Read Also : സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്ന് കെ സുധാകരൻ; സിനിമാസെറ്റിയിലേക്കുള്ള മാർച്ചിനെതിരെ കെപിസിസി
അതേസമയം ഇന്ധന വില വർധനവിനെതിരെ സമരം തുടരുമെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ചക്രസ്തംഭന സമരം ജനങ്ങൾ ഏറ്റെടുത്തെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സർക്കാർ കാണിക്കണം. ഈ മാസം 18 ന് 280 കേന്ദ്രങ്ങളിൽ മാർച്ചും ധാർണയും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights : Mullaperiyar tree- K sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here