പാകിസ്താനിൽ ആൾക്കൂട്ടം തകർത്ത അമ്പലം പുനർമനിർമിച്ചു; ഉദ്ഘാടനം ചെയ്ത് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ ആൾക്കൂട്ടം തകർത്ത അമ്പലം പുനർമനിർമിച്ചു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ശ്രീ പരം ഹാൻസ് ജി മഹാരാജ് അമ്പലമാണ് കഴിഞ്ഞ വർഷം തകർത്തത്. പിന്നീട് ഇത് പുനർനിർമിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്മദ് അമ്പലം ഉദ്ഘാടനം ചെയ്തു. (Pak Judge Inaugurates Temple)
ജാമിയത്ത് ഉലമയെ ഇസ്ലാം ഫസൽ എന്ന രാഷ്ട്രീയ പാർട്ടിക്കാരും ചില ഇസ്ലാമിക ആത്മീയ നേതാക്കളും നയിച്ച സംഘമാണ് കഴിഞ്ഞ ഡിസംബറിൽ അമ്പലം തകർത്തത്. അമ്പലം എത്രയും വേഗം പുനർനിർമിക്കണമെന്നും ഇതിനുള്ള പണം അമ്പലം പൊളിച്ചവരിൽ നിന്ന് ഈടാക്കണമെന്നും ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്മദ് അന്ന് ഉത്തരവിട്ടു. തുടർന്ന് ക്ഷേത്രം പുനർനിർമിക്കുകയും കഴിഞ്ഞ തിങ്കളാഴ്ച ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് അമ്പലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയുമായിരുന്നു. ഈ ചടങ്ങിലാണ് ജസ്റ്റിസ് ഗുൽസാർ അഹ്മദ് പങ്കെടുത്തത്.
Story Highlights : Pak Judge Inaugurates Rebuilt Hindu Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here