രാജ്യദ്രോഹ പരാമർശം; നടി കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി
രാജ്യദ്രോഹപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടി കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി പാർട്ടി. നടിക്കെതിരെ നടപടി ആവശ്യപ്പെട്ട് എഎപി മുംബൈ പൊലീസിൽ പരാതി നൽകി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ൽ ആണെന്നും, 1947-ൽ ലഭിച്ചത് ഭിക്ഷയാണെന്നും കങ്കണ പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് എഎപി പരാതി നൽകിയത്.
നടിയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശർമ്മ മേനോൻ ആരോപിച്ചു. ഐപിസി സെക്ഷൻ 504, 505, 124 എ പ്രകാരം രാജ്യദ്രോഹപരവും പ്രകോപനപരവുമായ പ്രസ്താവനകൾക്ക് റണാവത്തിനെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രസ്താവനയെ എഎപി ശക്തമായി അപലപിക്കുന്നു എന്നും പ്രീതി ട്വീറ്റിൽ കുറിച്ചു.
Submitted an application to @MumbaiPolice requesting action on Kangana Ranaut for her seditious and inflammatory statements on @TimesNow, under sections 504, 505 and 124A.
— Preeti Sharma Menon (@PreetiSMenon) November 11, 2021
Hope to see some action @CPMumbaiPolice @DGPMaharashtra pic.twitter.com/9WxFXJFnEn
നേരത്തെ ബി.ജെ.പി ലോക്സഭ അംഗം വരുൺ ഗാന്ധിയും റണാവത്തിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രസ്താവന ദേശവിരുദ്ധ നടപടിയാണെന്നും അത്തരത്തിൽ തന്നെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാമർശങ്ങളുടെ ഒരു ചെറിയ ക്ലിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here