Advertisement

ഇന്ധന വില വർധന; നികുതി ഭീകരതയെന്ന് കെ ബാബു; സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്

November 11, 2021
Google News 1 minute Read

ഇന്ധന വില കുറയ്ക്കാത്തതിനെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. തൃപ്പൂണിത്തുറ എം എൽ എ കെ ബാബു അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഇന്ധന വില കേന്ദ്രം കുറച്ചതിന് പിന്നാലെ കേരളവും കുറച്ചെന്ന് ധനമന്ത്രി.ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

എന്നാൽ സംസ്ഥാന സർക്കാർ ക്രൂഡ് ഓയിലിന് നോക്കുകൂലി വാങ്ങുന്നു, ജനം പ്രതിസന്ധിയിലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേന്ദ്രം നികുതി കുറയ്ക്കരുതെന്നാണ് ധനമന്ത്രിയുടെ മനസിലിരുപ്പെന്ന് കെ.ബാബു ആരോപിച്ചു. സർക്കാർ ഉലക്കകൊണ്ടടിച്ചിട്ട് മുറം കൊണ്ടുവീശുന്നുവെന്നും ബാബു പരിഹസിച്ചു.

Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

മുഖ്യമന്ത്രി ഈ വിഷയത്തിലെങ്കിലും വായ തുറക്കണമെന്ന് കെ ബാബു ആരോപിച്ചു. അപകടത്തിൽ മരിച്ചയാളുടെ മോതിരം അടിച്ചു മാറ്റുന്ന നിലപാടാണ് സംസ്ഥനത്തിന്റേത്. ഇന്ധന വില ജിഎസ്ടി യിൽ കൊണ്ടുവരാതിരിക്കാൻ സംസ്ഥാന ധനമന്ത്രി ശ്രമിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ ബാബു ചൂണ്ടിക്കാട്ടി.

നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ, മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ നികുതി കുറക്കുന്നില്ലെന്ന് വാദം മുൻനിർത്തിയാണ് സിപിഐഎമ്മും ധനമന്ത്രിയും നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് എംഎൽഎമാർ സൈക്കിൾ ചവിട്ടി പ്രതിഷേധവുമായി എത്തിയത്.

Story Highlights : oil-price-tax-vd-satheesan-against-government-stance-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here