Advertisement

‘ഭ്രാന്താണോ അതോ രാജ്യദ്രോഹമോ?’ കങ്കണക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി

November 11, 2021
Google News 3 minutes Read
varun gandhi mp against kangana

നടി കങ്കണ റണാവത്തിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്രമോദി അധികാരത്തില്‍ വന്ന 2014ലാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചുകിട്ടിയതാണെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.

‘മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ ചിലപ്പോള്‍ അപമാനിക്കുകയും ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ പുകഴ്ത്തുകയും ചെയ്യുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി ലക്ഷണക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അവഹേളിക്കുന്ന പരാമര്‍ശമാണ് കങ്കണ നടത്തിയത്. ഇതിനെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണ് പറയേണ്ടത്’? വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Read Also : രാജ്യദ്രോഹ പരാമർശം; നടി കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി

രാജ്യദ്രോഹപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. നേരത്തെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട വിഷയത്തിലും വരുണ്‍ ഗാന്ധി ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു.

Story Highlights : varun gandhi mp against kangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here