Advertisement

സിഎജി നൽകിയ റിപ്പോർട്ട് ശരിയല്ല; ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായോ എന്ന് സംശയിക്കുന്നു; എം എം മണി

November 12, 2021
Google News 1 minute Read
left will continue in power says mm mani

അതിതീവ്ര മഴ കാരണമാണ് 2018ൽ ഡാമുകൾ തുറക്കേണ്ടിവന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ എം എം മണി. ഡാമുകൾ തുറന്നില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലായിരുന്നു. 2019 ലും 2021 ലും സമാന സാഹചര്യം പല മേഖലകളിലും ഉണ്ടായെന്നും എം എം മാണി ചൂണ്ടിക്കാട്ടി.

അപ്രതീക്ഷിതമായി പെയ്‌ത മഴ കണക്കിലെടുക്കാതെ സിഎജി നൽകിയ റിപ്പോർട്ട് ശരിയല്ല. ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും എം എം മാണി വ്യക്തമാക്കി.

Read Also : ന്യുസീലൻഡ് പ്രധാനമന്ത്രിയുടെ എഫ്ബി ലൈവിനിടെ മകൾ; രസകരമായ വീഡിയോ

അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.03 അടിയായി. ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവിൽ ജലനിരപ്പ് 139.05 അടിയാണ്.

Story Highlights : mmmani-against-CAG-report-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here