Advertisement

ടി20 ലോകകപ്പ് സെമിയിൽ വെയ്ഡിനെ കൈവിട്ടു; ഹസൻ അലിക്കെതിരേ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധവുമായി പാക് ആരാധകർ

November 12, 2021
Google News 3 minutes Read

ടി20 ലോകകപ്പ് സെമിയിൽ പാക് തോൽവി ഭീഷണി നിലനിൽക്കെ ഷഹീൻ അഫ്രീദിക്കെതിരെ തുടർച്ചയായി മൂന്ന് സിക്‌സ് നേടി മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയയെ ഫൈനലിലേത്തിച്ചത്. അവസാന രണ്ട് ഓവറിൽ 22 റൺസാണ് ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്.19-ാം ഓവറിന്റെ അവസാന മൂന്ന് പന്തിലാണ് വെയ്ഡ് സിക്‌സുകൾ പായിച്ചത്.

എന്നാൽ ആ ഓവറിലെ മൂന്നാം പന്തിൽ വെയ്ഡിനെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു ഹസൻ അലിക്ക് ലഭിച്ചത്. എന്നാൽ അനായാസ ക്യാച്ചെടുക്കാനുള്ള അവസരം ഹസൻ അലി നഷ്ടമാക്കി. ഇതിന് പിന്നാലെയായിരുന്നു വെയ്ഡിന്റെ സിക്‌സറുകൾ.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

നേരത്തെ പന്തെറിഞ്ഞപ്പോഴും മോശം പ്രകടനമായിരുന്നു ഹസന്റെത്. നാല് ഓവറിൽ 44 റൺസ് വഴങ്ങിയതിനൊപ്പം നിർണായക ക്യാച്ചും നഷ്ടപ്പെടുത്തി. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷ കമന്റുകൾ നിറയുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് അധിക്ഷേപം. പാകിസ്താനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

Story Highlights : pakfans-attack-against-hassan-ali-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here