Advertisement

പരസ് മാംബ്രെ തന്നെ ബൗളിംഗ് പരിശീലകൻ; ടി ദിലീപ് ഫീൽഡിംഗ് പരിശീലകനാവും

November 12, 2021
Google News 2 minutes Read
Paras Mhambrey Dilip coaches

എൻസിഎയിൽ ബൗളിംഗ് പരിശീലകനായിരുന്ന പരസ് മാംബ്രെ തന്നെ ഇന്ത്യൻ ടീമിൻ്റെയും ബൗളിംഗ് പരിശീലകനാവുമെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ദ്രാവിഡിനൊപ്പം പ്രവർത്തിച്ചയാളാണ് മാംബ്രെ. അതുകൊണ്ട് തന്നെ മാംബ്രെ ദ്രാവിഡിനൊപ്പം ദേശീയ ടീമിലേക്കും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഭരത് അരുണിൻ്റെ കാലാവധി തീർന്നതോടെയാണ് മാംബ്രെ എത്തുന്നത്. (Paras Mhambrey Dilip coaches)

അതേസമയം, ആർ ശ്രീധറിനു പകരം ടി ദിലീപ് ഫീൽഡിംഗ് പരിശീലകനാവുമെന്നും വിവരമുണ്ട്. ഇന്ത്യ എ, ഹൈദരാബാദ് ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് ദിലീപ്. ഇരുവരെയും നിയമിക്കുന്നതിൽ ദ്രാവിഡിൻ്റെ അഭിപ്രായം നിർണായകമായി എന്നാണ് റിപ്പോർട്ട്. ഇക്കൊല്ലം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡ്, മാംബ്രെ, ദിലീപ് സംഘമാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.

Read Also : ദ്രാവിഡ് തന്നെ ഇന്ത്യൻ പരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനമായി

ഈ മാസം 17 മുതലാണ് ന്യൂസീലൻഡിൻ്റെ ഇന്ത്യൻ പര്യടനം. 3 ടി-20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ. 25 മുതൽ 28 വരെ ആദ്യ ടെസ്റ്റും ഡിസംബർ 3 മുതൽ 7 വരെ രണ്ടാം ടെസ്റ്റും നടക്കും.

അതേസമയം, രോഹിത് ശർമയെ ഇന്ത്യയുടെ പുതിയ ട്വന്റി-20 ടീം നായകനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് നയിക്കും. വിരാട് കോലി ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റനായത്. കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ.

വിരാട് കോലി, ജസ്പ്രീത് ബംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

Story Highlights : Paras Mhambrey Dilip coaches

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here