ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ജി ജോസഫിന് ജാമ്യമില്ല

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ജി ജോസഫിന് ജാമ്യമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി. വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ് എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് പേരുടെ ജാമ്യഹര്‍ജിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്. പി ജി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
കേസിലെ പ്രതികളായ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുന്‍മേയര്‍ ടോണി ചമ്മണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേര്‍ക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ജെര്‍ജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കല്‍ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികള്‍.
6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. എട്ടു പ്രതികള്‍ ഉള്ള കേസില്‍ ഒരാള്‍ 37500 വീതം നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്.
സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു.
Story Highlights : PG joseph, congress protest, jiju george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here