യുവാവിനെ ചുമലിലേറ്റിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി എം.കെ.സ്റ്റാലിൻ

യുവാവിനെ ചുമലിലേറ്റിയ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈ വെള്ളപ്പൊക്കത്തിൽ പരുക്ക് പറ്റി അബോധാവസ്ഥയിലായ യുവാവിനെ ചുമലിലേറ്റി കൊണ്ടുപോകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇൻസ്‌പെക്ടർ ടി.രാജേശ്വരിയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി.
ശക്തമായ കാറ്റിൽ മരക്കൊമ്പ് കടപുഴകി വീണാണ് യുവാവിന് പരുക്കേൽക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഉദയകുമാർ അപകടനില തരണം ചെയ്തതായാണ് സൂചന.
ദൃശ്യങ്ങളിൽ ശക്തമായ കാറ്റിനെയും കനത്ത മഴയെയും അവഗണിച്ച് പരുക്കേറ്റയാളുടെ ജീവൻ രക്ഷിക്കാൻ രാജേശ്വരി ശ്രമിക്കുന്നത് കാണാമായിരുന്നു. പരുക്ക് പറ്റിയ വ്യക്തിയെ വാഹനത്തിൽ കയറ്റുകയും മറ്റൊരാളോട് അയാളെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
Story Highlights : police-officer-awarded-certificate-of-appreciation-by-mk-stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here