Advertisement

മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം: 20 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

November 13, 2021
Google News 1 minute Read

കോഴിക്കോട് മാധ്യമപ്രവർത്തകർക്കുനേരെ നടന്ന ആക്രമണത്തിൽ 20 പേർക്കെതിരെ കേസ്. മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. കസബ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം.(Journalist Attacked)

കോഴിക്കോട് എ.ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് കോൺഗ്രസ് പ്രവർത്തകരുെട മർദനം. മുൻ.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. അതേ സമയം ഈ വിഷയത്തിൽ ഡി.സി.സി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചു. രണ്ടംഗ അന്വേഷണ സമിതിയെയും നിയോഗിച്ചു.

Read Also : സംസ്ഥാനത്ത് ഇന്ന് 6468 പേര്‍ക്ക് കൊവിഡ്; 23 മരണം; ടിപിആര്‍ 8.99%

കുറ്റക്കാർക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യോഗത്തിന് നേതൃത്വം നൽകിയ യു.രാജീവന്റെ വിശദീകരണം.

Stroy Highlights: case-against-20-congress-leaders-at-kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here