രാജ്യത്ത് വനിതാ ക്രിക്കറ്റ് തുടരുമെന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്: ഐസിസി

രാജ്യത്ത് വനിതാ ക്രിക്കറ്റിനെ വിലക്കില്ലെന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരിക്കുന്നതെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. പുരുഷ-വനിതാ ക്രിക്കറ്റ് നടക്കുക എന്നതാണ് ഐസിസിയുടെ ലക്ഷ്യമെന്നും ഭരണഘടനയുടെ കൃത്യമായ നിലപാടിനായി തങ്ങൾ കാത്തുനിൽക്കുകയാണെന്നും ഐസിസി ഇടക്കാൽ സിഇഓ ജെഫ് അല്ലാർഡിസ് പറഞ്ഞു. (ICC Afghanistan womens cricket)
“അടുത്ത ആഴ്ച നടക്കുന്ന യോഗത്തിൽ ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്യും. വനിതാ ക്രിക്കറ്റ് രാജ്യത്ത് തുടരുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. വനിതാ ക്രിക്കറ്റ് നിർത്തലാക്കിയെന്ന് അവർ പറഞ്ഞിട്ടില്ല. പക്ഷേ, എങ്ങനെയാണ് അതെന്ന് വൈകാതെ അറിയാം. അവരുമായി തുടർച്ചയായ ചർച്ചകൾ നടക്കുന്നുണ്ട്.”- ജെഫ് പറഞ്ഞു.
രാജ്യത്ത് ഔദ്യോഗികമായി വനിതാ ക്രിക്കറ്റ് വിലക്കിയിട്ടില്ല എന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുള്ള ഫൈസി അറിയിച്ചിരുന്നു. വനിതകൾ കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ താലിബാൻ വിലക്കിയിട്ടില്ല. വനിതകൾ കളിക്കുന്ന ഒരു കായിക മത്സരത്തിനും, പ്രത്യേകിച്ച് ക്രിക്കറ്റിന് വിലക്കില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ടെന്നും ഫൈസി പറഞ്ഞു.
താലിബാൻ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ കായിക മത്സരങ്ങൾ നടന്നിട്ടില്ല. ദേശീയ ഫുട്ബോൾ ടീം അംഗങ്ങളിൽ പലരും രാജ്യം വിട്ടു. അഫ്ഗാനിൽ തന്നെയുള്ള താരങ്ങൾ പുറത്തിറങ്ങാൻ പോലും ഭയന്ന് കഴിയുകയാണ്. ഇതിനിടെയാണ് രാജ്യത്ത് വനിതാ കായിക മത്സരങ്ങൾക്ക് ഔദ്യോഗിക വിലക്കില്ലെന്ന് എസിബി അറിയിച്ചത്.
Stroy Highlights: ICC Afghanistan stance on womens cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here