ഡൽഹിയിലെ വായുമലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുത്: അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി

ഡൽഹിയിലെ വായുമലിനീകരണത്തിന് അടിയന്തിര നടപടി വേണമെന്ന് സുപ്രിംകോടതി. ദീർഘകാല അടിസ്ഥാനത്തിൽ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിച്ചു. അന്തരീക്ഷ മലിനീകരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലാത്ത നടപടിയാണ് വേണ്ടതെന്നും സുപ്രിംകോടതി പറഞ്ഞു. ഡൽഹിയിൽ ലോക്ഡൗൺ വേണ്ടിവരുമോയെന്നും സുപ്രിംകോടതി ചോദിച്ചു.
രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക എ.ക്യു.ഐ 800 ന് അടുത്തെത്തിയിരിക്കുകയാണ്. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് വ്യക്തമാക്കി.
Read Also :രാജ്യതലസ്ഥാനത്ത് അപകടകരമായി വായു ഗുണനിലവാര സൂചിക
വിഷപ്പുക കൂടുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫിസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഡൽഹിക്ക് പുറമെ കൊൽക്കത്തയിലും മുംബൈയിലും അന്തരീക്ഷ മലിനീകരണം മോശമാണ്.
Story Highlights : Supreme court on pollution in delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here