‘ഹിന്ദുത്വയും ഹിന്ദു മതവും വ്യത്യസ്തം’; പരാമര്‍ശത്തിനുപിന്നാലെ രാഹുല്‍ ഗാന്ധിക്ക് ഭഗവത് ഗീത അയച്ചുകൊടുത്ത് ബിജെപി

ഹിന്ദുത്വയും ഹിന്ദു മതവും വ്യത്യസ്തമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനുപിന്നാലെ, എംപിക്ക് ഭഗവത്ഗീതയുടെ കോപ്പി അയച്ചുകൊടുത്ത് ബീഹാര്‍ ബിജെപി ഘടകം.
‘ഏത് സംസ്ഥാനത്ത് ഏത് തെരഞ്ഞെടുപ്പ് വന്നാലും രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങും. ഹിന്ദുത്വവും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ഭഗവത് ഗീത അയച്ചുകൊടുക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയും സല്മാന് ഖുര്‍ഷിദും റാഷിദ് അല്വിയുമൊക്കെ പറഞ്ഞ പ്രസ്താവന യാദൃശ്ചികമല്ല. അത് വ്യക്തമായി പ്ലാന്‍ ചെയ്തതാണ്. കഴിഞ്ഞ നാലു ദിവസമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞുനടക്കുന്നതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണ്. സല്മാന് ഖുര്‍ഷിദ് ആര്‍എസ്എസിനെ ഐഎസ്ഐഎസുമായി താരതമ്യം ചെയ്തതും റാഷിദ് അല്‍വി, ജയ് ശ്രീം ചെകുത്താന്റെ ഭാഷയാണെന്ന് പറഞ്ഞതുമെല്ലാം ഈ ഗൂഡാലോചനയുടെ ഭാഗമാണ്’. ബിജെപി നേതാവ് പറഞ്ഞു.
Read Also : യുപിയില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ജന്‍ ജാഗ്രന്‍ അഭിയാന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എംപി ഇക്കാര്യം പറഞ്ഞത്.
Stroy Highlights: bihar bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here