വായുമലിനീകരണം; ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കും

രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഒരു മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു. നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 380ലെത്തി.
‘മലിനീകരണം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വ്യവസായ മേഖലയും പൊതുജനങ്ങള്‍ക്കും ഇത് ബാധകമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും മാസത്തില്‍ ഒരു ദിവസമെങ്കിലും നിങ്ങളുടെ യാത്രാരീതി മാറ്റണം’. മനീഷ് സിസോദിയ പറഞ്ഞു.
Participated in "Raahgiri" – a campaign to promote safer & cleaner streets. I would like to thank Raahgiri Foundation for collaborating with Delhi Govt's "Yudh Pradushan Ke Viruddh" campaign.
— Manish Sisodia (@msisodia) November 14, 2021
Such initiatives are necessary to raise public awareness about pollution. pic.twitter.com/qFs4HUuVS8
ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. നഗരത്തില്‍ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള കാലയളവില്‍ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി. ഡല്‍ഹിക്ക് പുറമെ കൊല്‍ക്കത്തയിലും മുംബൈയിലും അന്തരീക്ഷ മലിനീകരണം മോശമാണ്.
Stroy Highlights: delhi air pollution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here