ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം

ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (15-11-21) അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയവും പ്രൊഫഷണല്‍ കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതില്‍ തടസമില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലകളായ കാട്ടാക്കട, നെടുമങ്ങാട് മേഖലകളിലെ സ്‌കൂളുകള്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയാണ്. ഇവിടങ്ങളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് നാളെ അവധിയില്ല. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.
Read Also : ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.20 അടിയായി
എംജി, കേരള, സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Stroy Highlights: leave for schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here