ഇന്നത്തെ പ്രധാന വാർത്തകൾ (14-11-2021)

എറണാകുളം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ( November 14 top news )
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരത്തെ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ അലേർട്ട് പുതുക്കി ഇപ്പോൾ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് 140 അടിയായി; മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്.
കളമശ്ശേരിയിൽ മണ്ണിടിച്ചിൽ; മണ്ണിനടിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു
എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. 72 വയസായിരുന്നു.
മിസ് കേരള ജേതാക്കളുടെ മരണം; അപകടകാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പൊലീസ്
മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പൊലീസ്. മോഡലുകൾ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പൊലീസിനോട് പറഞ്ഞു. ഇന്നലെ സൈജു പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടം നടന്ന കാര്യം പൊലീസിനെ അറിയിച്ചത് സൈജുവാണ്. അതേസമയം കേസിലെ പ്രതിയായ ഡ്രൈവർ അബ്ദുൽ റഹ്മാനെ പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും.
രഥപ്രയാണത്തിന് ഇന്ന് തുടക്കം; ചടങ്ങുകൾ കൊവിഡ് ചട്ടം പാലിച്ച്
കൽപാത്തിയിൽ രഥപ്രയാണത്തിന് ഇന്ന് തുടക്കം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് 200 പേർക്ക് രഥം വലിക്കാൻ അനുമതി. കൽപാത്തി ഗ്രാമത്തിലേക്ക് ഇന്നുമുതൽ ഇന്നുമുതൽ പതിനാറ് വരെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു.
Stroy Highlights: November 14 top news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here