Advertisement

മഴക്കെടുതിയിൽ അഞ്ച് ദിവസത്തിനിടെ അഞ്ച് മരണം; 241 വീടുകൾക്ക് കേടുപാട്

November 15, 2021
Google News 1 minute Read

സംസ്ഥാനത്ത് മഴക്കെടുതിയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ അഞ്ച് പേരാണ് മരിച്ചത്. തിരുവനന്തപുരം രണ്ടും, എറണാകുളം, തൃശൂർ,കണ്ണൂർ, ജില്ലകളിൽ ഓരോ മരണവും ഉണ്ടായി. മഴക്കെടുതിയിൽ 12 വീടുകൾ പൂർണ്ണമായും 229 വീടുകൾ ഭാഗീകമായും തകർന്നു. 241 വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. തിരുവനന്തപുരത്ത്‌ മാത്രം 114 വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. കൊല്ലം 48 , പത്തനംതിട്ട 29,കോട്ടയം 25 എന്നിങ്ങനെയാണ് വീടുകൾക്ക് നാശം സംഭവിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്.

Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്താകെ 151 ദുരിദാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. 1315 കുടുംബങ്ങളിലെ 4348 മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കൂടാതെ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമെങ്കിൽ പുതിയതായി തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Stroy Highlights: Five killed in rainstorm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here