ഇരുപത്തിയഞ്ച് വർഷം സഹായിയായി ഒപ്പം നിന്നു; റിക്ഷക്കാരന് സമ്മാനമായി നൽകിയത് തന്റെ ഒരുകോടി രൂപയുടെ സ്വത്തുക്കൾ…

നിമിഷം നേരം കൊണ്ട് കോടീശ്വരൻ ആയി മാറിയ ഒരു റിക്ഷക്കാരൻ. പക്ഷെ അത് ഇരുപത്തിയഞ്ച് വർഷത്തെ വിശ്വാസത്തിന്റെ സമ്മാനമായിരുന്നു എന്ന് പറയുമ്പോൾ ആ കോടിയേക്കാൾ മാറ്റുണ്ട് ആ ബന്ധത്തിന് എന്നുവേണം പറയാൻ. ഇരുപത്തിയഞ്ച് വർഷത്തോളം തന്നെ സഹായിച്ച് കൂടെ നിന്ന സൈക്കിൾ റിക്ഷക്കാരന് ഒരു കോടി രൂപയോളം വിലമതിയ്ക്കുന്ന തന്റെ സ്വത്തുക്കൾ സമ്മാനമായി നൽകി. അറുപത്തി മൂന്നുകാരിയായ മിനാതി പട്നായിക്ക് എന്ന സ്ത്രീയാണ് തന്റെ സഹായിയ്ക്ക് സ്വത്തുക്കൾ സമ്മാനമായി നൽകിയത്. ഒഡിഷയിലെ കട്ടക്കിൽ എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്.
വിധവയായിരുന്ന മുത്തശ്ശിയ്ക്ക് എല്ലാ സമയത്തും സഹായത്തിനായി ഒപ്പമുണ്ടായിരുന്നത് സമാൽ എന്ന റിക്ഷാക്കാരനും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു. തനിക്ക് ചെയ്തിട്ടുള്ള എല്ലാ സഹായങ്ങൾക്കുമുള്ള സ്നേഹ സമ്മാനമാണിത് എന്നാണ് മുത്തശ്ശി പറയുന്നത്. കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും ആഭരണങ്ങളുമാണ് റിക്ഷാക്കാരന് സമ്മാനമായി നൽകിയത്.
അവന്റെ സത്യസന്ധതയ്ക്കും വിശ്വാസത്തിനും മുന്നിൽ തന്റെ സ്വത്തുക്കൾ വളരെ ചെറുതാണ് എന്നാണ് ഈ സംഭവത്തെ കുറിച്ച് മുത്തശ്ശി വിശദീകരിച്ചത്. കഴിഞ്ഞ വർഷം കാൻസർ ബാധിച്ച് ഇവരുടെ ഭർത്താവ് മരണപ്പെട്ടു. ഹൃദയാഘാതം മൂലം ഏക മകളും മരണപെട്ടതോടെ ജീവിതത്തിൽ തനിച്ചായ മുത്തശ്ശിയ്ക്ക് സഹായത്തിനായി സമാലും കുടുംബവും മാത്രമേ ഉണ്ടായിരുന്നുള്ളു.
Read Also : ഇത് ഒരു കിടിലൻ മേക്കോവർ; അടിമുടി മാറി വർണങ്ങളിൽ തിളങ്ങി ഒരു നഗരം…
അൻപത് വയസ്സാണ് സമാലിന്റെ പ്രായം. സമാലും കുടുംബവും തന്നെ അമ്മ എന്നാണ് വിളിക്കുന്നത്. തനിക്ക് ചെയ്ത സഹായം ഈ സ്വത്തുക്കൾക്ക് മുന്നിൽ താരതമ്യം ചെയ്യാൻ പറ്റാത്തതാണ്. തനിച്ചായ സമയത്തെല്ലാം താങ്ങും തണലുമായി ഇവർ തനിക്കൊപ്പം നിന്നു. കുഞ്ഞുനാൾ മുതൽ എന്റെ മകളെ സ്‌കൂളിൽ കൊണ്ടുപോയിരുന്നത് സമാൽ ആയിരുന്നു. സ്വത്ത് കൈമാറ്റത്തിന് ബന്ധുക്കൾക്ക് യോജിപ്പില്ലെങ്കിലും തന്റെ തീരുമാനത്തിൽ നിന്നെ പിന്മാറാൻ തയ്യാറല്ല എന്നും ഈ സ്വത്തുക്കൾ ഇവർക്ക് അർഹതപ്പെട്ടതാണ് എന്നുമാണ് മിതാനി മുത്തശ്ശി പറയുന്നത്.
എന്നാൽ സ്വത്തുക്കൾ സ്വീകരിക്കാൻ സമാൽ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു എന്നും ഞങ്ങൾ എപ്പോഴും ഒപ്പം വേണമെന്നാണ് അമ്മയുടെ ആഗ്രഹം. എനിക്കും കുടുംബത്തിനും അമ്മയോട് വളരെയധികം സ്നേഹമാണ്. അമ്മയെ തനിച്ചാക്കില്ല എന്നും സമാൽ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here