Advertisement

പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന്; അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

November 15, 2021
1 minute Read

പ്ലസ് വൺ സീറ്റിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ മാസം തന്നെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പ് വരുത്തും. ഈ മാസം 23 ലെ അലോട്ട്മെന്റിന് ശേഷം അഡിഷണൽ ബാച്ചിന്റെ കാര്യത്തിൽ തീരുമാനം.

Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൂടാതെ നെയ്യാറ്റിൻകര താലൂക്കിൽ അവധി പ്രഖ്യാപിക്കാൻ വൈകിയെന്ന് ആക്ഷേപം, അവധിയെന്ന് അറിയിച്ചത് മിക്ക കുട്ടികളും സ്‌കൂളിലെത്തിയ ശേഷം. പ്രകൃതി ക്ഷോപം കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കാൻ അവധി പ്രഖ്യാപിക്കുന്നതിൽ എവെങ്കിടെയെങ്കിലും കാലതാമസം പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒൻപത്, പ്ലസ്‌വൺ ക്ലാസ് കുട്ടികളും സ്കൂളിലെക്ക് സ്വീകരിച്ച് മന്ത്രിമാർ. ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മണക്കാട് ഹൈ സ്കൂളിൽ നേരിട്ടെത്തി. ചടങ്ങിൽ മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Story Highlights: plus-one-additional-batches-will-be-declared-on-23rd-of-this-month-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top