Advertisement

ഓസ്ട്രേലിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ; അപലപിച്ച് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ

November 15, 2021
Google News 1 minute Read

ഓസ്ട്രേലിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ഇന്ത്യ സമ്മാനിച്ച വെങ്കല പ്രതിമയാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. റോവ്‌വില്ലിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ സ്ഥാപിച്ചിരുന്ന ഗാന്ധിയുടെ പൂർണകായ പ്രതിമയുടെ കഴുത്ത് അറുക്കാൻ ശ്രമിച്ച നിലയിലായിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അപലപിച്ചു.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തു. മണിക്കൂറുകൾക്ക് ശേഷം പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. “ഇത് വളരെ ലജ്ജാവഹമാണ്. ഇത്തരത്തിലുള്ള ഒരു അപമാനം കാണേണ്ടിവന്നതിൽ ഞാൻ വളരെ നിരാശനാണ്.”- മോറിസൺ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stroy Highlights: statue Gandhi vandalised Australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here