Advertisement

വാഹനാപകടത്തിൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ 5 ബന്ധുക്കൾ കൊല്ലപ്പെട്ടു

November 16, 2021
0 minutes Read

ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ അഞ്ച് ബന്ധുക്കൾ കൊല്ലപ്പെട്ടു. അപകടത്തിൽ മരിച്ചവരിൽ ഹരിയാന എ.ഡി.ജി.പി ഒപി സിങ്ങിന്റെ ഭാര്യാ സഹോദരനും മറ്റ് ബന്ധുക്കളും ഉൾപ്പെടുന്നു.

ഒപി സിങ്ങിന്റെ സഹോദരിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മടങ്ങവെയാണ് സംഭവം. പട്‌നയിൽ നിന്നും ജാമുയിയിലേക്ക് പോകും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി എൽപിജി സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. സിങ്ങിന്റെ ഭാര്യാസഹോദരൻ ലാൽജിത് സിംഗ്, അമിത് ശേഖർ സിംഗ്, രാമചന്ദ്ര സിംഗ്, ഡി ജി കുമാരി, ഡ്രൈവർ പ്രീതം കുമാർ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ നാലു പേർ പട്നയിൽ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top