Advertisement

ബില്ലടച്ചില്ല; പൂനെയിൽ 800 സ്കൂളുകളിലെ ‘ഫ്യൂസൂരി’

November 16, 2021
Google News 1 minute Read
No Power Pune Schools

മഹാരാഷ്ട്ര പൂനെയിലെ 800ഓളം സർക്കാർ സ്കൂളുകളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ഈ സ്കൂളുകളിലെ ഫ്യൂസ് ഊരിയത്. ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളിലാണ് ഈ സ്കൂളുകൾ ചേർന്ന് കുടിശ്ശിക വരുത്തിയ തുക.

“ജില്ലയിൽ 4600 സ്കൂളുകളുണ്ട്. ഇതിൽ 800 സ്കൂളുകളിലേക്കുള്ള വൈദ്യുതിബന്ധമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ആകെ കുടിശ്ശിക 2.28 കോടി രൂപയാണ്. ആ തുക നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ ഫണ്ടിൽ നിന്ന് ഈ തുക അടച്ചുതീർക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് അനുമതി നൽകി.”- പൂനെ സില്ല പരിഷത് സിഇഓ ആയുഷ് പ്രസാദ് പറഞ്ഞു.

Stroy Highlights: No Power Pune 800 Schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here