Advertisement

വിഴിഞ്ഞം തുറമുഖം 2023 ഓടെ; മെയിൽ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ

November 17, 2021
1 minute Read

വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്ടോബറിൽ പൂർണ്ണമായും പ്രവർത്തന സജ്ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പദ്ധതിയുടെ പുരോഗതി ഇന്ന് ചേർന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറിൽ 220 കെവി സ്റ്റേഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കാൻ സാധിക്കുമെന്ന് തുറമുഖ മന്ത്രി വ്യക്തമാക്കി.

പുലിമൂട് നിർമ്മാണത്തിനായി കൂടുതൽ കല്ലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നി‍ർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്. 80 ലക്ഷത്തിൽ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. അൻപത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 2022 മാർച്ചിൽ ഗേറ്റ് കോംപ്ലക്സ് ജോലി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും.

2023 മെയ് 23-ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നി‍ർമ്മാണ പ്രവ‍‍ർത്തനങ്ങൾ പുരോ​ഗമിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞേക്ക് പ്രവേശിക്കാൻ സാധിക്കും – മന്ത്രി വ്യക്തമാക്കി. എല്ലാ രണ്ടാഴ്ചയിലും വിഴിഞ്ഞം പദ്ധതിയുടെ നി‍ർമ്മാണ പുരോ​ഗതി വിലയിരുത്താനാണ് തീരുമാനം. വിശദമായ പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അക്കാര്യവും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Story Highlights: first-ship-will-reach-vizhinjam-harbor-on-2023-may

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top