ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐ വീട്ടിലിരുന്നും കാണാം; വെർച്വൽ രജിസ്ട്രേഷൻ തുടരുന്നു

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐയുടെ പുതിയ എഡിഷൻ വീട്ടിലിരുന്നും ഇത്തവണ കാണാം. ഫെസ്റ്റിവൽ വേദിയായ ഗോവയിൽ എത്തണമെന്ന് നിർബന്ധമില്ല. ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സഹായത്തോടെ വെർച്വൽ മാതൃകകയിൽ വീട്ടിലിരുന്ന് ഐഎഫ്എഫ്ഐ കാണാം. 52-ാമത് ഐഎഫ്എഫ്ഐ ഈ മാസം 20 മുതൽ 28 വരെയാണ് നടക്കുക, രജിസ്ട്രേഷൻ തുടരുകയാണ്.
രജിസ്ട്രേഷന്
സാധാരണ ഡെലിഗേറ്റുകൾക്ക് 200 രൂപയാണ് (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റർ ക്ലാസ്, ഇൻ കോൺവർസേഷൻ എന്നീ പരിപാടികളും വെർച്വൽ മാതൃകയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കാണാവുന്നതാണ്. ഡെലിഗേറ്റ്, വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെർച്വൽ രജിസ്ട്രേഷൻ നടക്കുന്നത്. ഇതിൽ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും വെർച്വൽ ഫെസ്റ്റിവലിൽ സൗജന്യമായി പങ്കെടുക്കാം.
Read Also : സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; 61 മരണം; ടിപിആര്‍ 9.87%
കാർലോസ് സോറ സംവിധാനം ചെയ്‍ത സ്‍പാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രം ‘ദ് കിംഗ് ഓഫ് ഓൾ ദ് വേൾഡ്’ ആണ് ഇത്തവണത്തെ ഐഎഫ്എഫ്ഐയുടെ ഉദ്‍ഘാടന ചിത്രം. നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ പനോരമ വിഭാഗത്തിൽ രഞ്ജിത്ത് ശങ്കറിൻറെ ജയസൂര്യ ചിത്രം സണ്ണി, ജയരാജ് സംവിധാനം ചെയ്‍ത നിറയെ തത്തകളുള്ള മരം എന്നിവ ഇടം പിടിച്ചിരുന്നു.
ജെയിംസ് ബോണ്ടിനെ തിരശ്ശീലയിൽ അനശ്വരനാക്കിയ നടൻ സീൻ കോണറിക്ക് ആദരം നേർന്നുകൊണ്ടുള്ള പാക്കേജും ഇത്തവണയുണ്ട്. റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ കൊഞ്ചലോവ്‍സ്‍കി, ഹംഗേറിയൻ ചലച്ചിത്രകാരൻ ബേല താർ എന്നിവരുടെ റെട്രോസ്‍പെക്റ്റീവുകളാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു ആകർഷണം.
Story Highlights: pg joseph-got-bail-jiffi-2021-virtual-registration-going-on-watch-film-festival-online
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here