ഇന്ത്യ ഫീൽഡ് ചെയ്യും; വെങ്കടേഷ് അയ്യർക്ക് അരങ്ങേറ്റം

ന്യൂസീലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിൽ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഐപിഎലിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തിയ മധ്യപ്രദേശ് ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ ഇന്ത്യക്കായി ഇന്ന് അരങ്ങേറും. ശ്രേയാസ് അയ്യർ, യുസ്‌വേന്ദ്ര ചഹാൽ, മുഹമ്മദ് സിറാജ്, ദീപക് ചഹാർ എന്നിവർ തിരികെയെത്തി. ന്യൂസീലൻഡ് നിരയിൽ ജിമ്മി നീഷവും ഇഷ് സോധിയും ആദം മിൽനെയും കളിക്കില്ല. രചിൻ രവീന്ദ്ര, ടോദ് ആസിൽ, മാർക് ചാപ്മാൻ എന്നിവരാണ് പകരക്കാർ. ( india newzealand t20 toss)
ടീമുകൾ:
ഇന്ത്യ: Rohit Sharma(c), KL Rahul, Suryakumar Yadav, Shreyas Iyer, Rishabh Pant(w), Venkatesh Iyer, Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Deepak Chahar, Mohammed Siraj
ന്യൂസീലൻഡ്: Martin Guptill, Daryl Mitchell, Mark Chapman, Glenn Phillips, Tim Seifert(w), Rachin Ravindra, Mitchell Santner, Tim Southee(c), Todd Astle, Lockie Ferguson, Trent Boult
Story Highlights: india newzealand t20 toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here