നീന്തി തുടിക്കുന്ന ചില്ലുനീരാളി; വൈറലായൊരു കൗതുക കാഴ്ച…

എന്തെല്ലാം കൗതുകങ്ങൾ ആണല്ലേ നമുക്ക് ചുറ്റും ഉള്ളത്. ഇതുവരെ കണ്ടില്ലാത്ത കാണാൻ സാധ്യത പോലും ഇല്ലാത്ത കാഴ്ചകൾ നമുക്ക് സ്വന്തമാക്കാൻ ഇന്ന് സോഷ്യൽ മീഡിയയിലൂടെ സാധിക്കുന്നുണ്ട്. എത്രയെത്ര വീഡിയോകളും ചിത്രങ്ങളുമാണ് നമ്മുടെ സോഷ്യൽ മീഡിയ പേജിൽ ദിവസവും നമ്മൾ കണ്ട് തീർക്കുന്നത്. വൈറൽ എന്ന വാക്കുപോലും നമ്മുടെ ജീവിതത്തിൽ അത്രമേൽ ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ദൃശ്യമാണ് നീന്തി നടക്കുന്ന നീരാളിയുടേത്. എന്താണ് അതിന്റെ പ്രത്യേകത എന്നല്ലേ? ഇതൊരു സാധാരണ നീരാളിയല്ല. ആളൊരു ചില്ലു നീരാളിയാണ്.
വളരെ അപൂർവമായി കാണപ്പെടുന്ന നീരാളികളാണ് ചില്ലു നീരാളികൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവരുടെ ശരീരം ചില്ലു പോലെയാണ് കാണപ്പെടുന്നത്. ഒരു സംഘം ഗവേഷകർ പകർത്തിയ ദൃശ്യത്തിൽ നിന്നാണ് നീന്തിത്തുടിക്കുന്ന ചില്ലു നീരാളിയെ കണ്ടത്. ഷ്മിത്ത് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം നീരാളിയുടെ പ്രത്യേകതകളും കുറിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ വീഡിയോ ജനശ്രദ്ധ ആകർഷിച്ചു. വീഡിയോയ്ക്ക് താഴെ നിരവധി കമ്മന്റുകളാണ് വന്നിട്ടുള്ളത്.
ആഴക്കടലിൽ മാത്രം കണ്ടുവരുന്ന ഇത്തരം നീരാളികളുടെ ദൃശ്യങ്ങൾ പകർത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. സമുദ്രത്തിലെ കാഴ്ചകൾ നമ്മെ അത്ഭുതപെടുത്തുന്നവയാണ്. നമ്മൾ ചിന്തിക്കുന്നതിന് അപ്പുറമാണ് സമുദ്ര കാഴ്ചകൾ. എന്തൊക്കെയാണ് ചില്ലു നീരാളിയുടെ പ്രത്യേകതകൾ എന്ന് നോക്കാം…
Read Also : ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യം കള്ളന്മാർ കവർന്നു; തൊണ്ണൂറുകാരന് ഒരു ലക്ഷം രൂപ നൽകി പൊലീസ് ഓഫീസർ…
ഗ്ലാസ് ഒക്ടോപസ് എന്ന അറിയപ്പെടുന്നു ഇതിന്റെ ശാസ്ത്രീയ നാമം വിട്രെലെഡോണെല്ല റിച്ചാർഡി എന്നാണ്. വിട്രെലെഡോണെല്ല വർഗ്ഗത്തിൽപ്പെട്ട ഇവ ആംഫിട്രിറ്റിഡേ വിഭാഗം കൂടിയാണ്. ഉഷ്ണമേഖലാ സമുദ്ര മേഖലയിലാണ് ഇവ കാണപ്പെടുന്നത്. ചില്ലുപോലെ കാണപ്പെടുന്ന ഇവ വളരെ അപൂർവമായാണ് കാണപ്പെടുന്നത് തന്നെ. എന്താണെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
Stroy Highlights: Viral Video of Glass Octopus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here