ഷാപ്പിലെ തര്‍ക്കം മൂത്തു; വീടുകയറി ആക്രമണം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

കോട്ടയം ചിറക്കടവില്‍ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. തലയ്ക്കുവെട്ടേറ്റ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ആദ്യം ഷാപ്പിലുണ്ടായ തര്‍ക്കം വീടുകയറിയുള്ള ആക്രമണത്തിലേക്കെത്തുകയായിരുന്നു. ചിറക്കടവ് സ്വദേശികളായ പ്രകാശ്, സുഹൃത്ത് പ്രമോദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പ്രകാശിന് കമ്പി വടി കൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയും പ്രമോദിന്റെ കാലിന് വെട്ടേല്‍ക്കുകയും ചെയ്തു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതികളായ ചിറക്കടവ് സ്വദേശികളായ വിനോദ്, മോഹനന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights: chirakkadadav kottayam, crime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here