‘ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നിട്ടും കണ്ണടച്ചു’; വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ എ കെ ബാലനെതിരെ വിമര്‍ശനം

വടക്കഞ്ചേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനം. കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടും ബാലന്‍ കണ്ണടച്ചെന്നും, നടപടി നേരിട്ടവര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നുമാണ് വിമര്‍ശനം.മൂന്ന് ലോക്കല്‍ കമ്മറ്റികളില്‍ നിന്നുളള പ്രതിനിധികളാണ് ബാലന്റെ സാന്നിധ്യത്തില്‍ തന്നെ വിമര്‍ശനമുന്നയിച്ചത്.
ഇടപാടുകളില്‍ എ കെ ബാലന്റെ ഓഫീസിന് പങ്കെന്നും ഏരിയാസമ്മേളനത്തില്‍ പ്രതിനിധികള്‍ തുറന്നടിച്ചു. തന്റെ വകുപ്പിന് കീഴിലെ കാര്യങ്ങളല്ലെന്നായിരുന്നു വിഷയത്തോടുളള ഏകെ ബാലന്റെ പ്രതികരണം.
Read Also : സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; 61 മരണം; ടിപിആര്‍ 9.87%
കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാടില്‍ മൂന്നരക്കോടിയുടെ അഴിമതി നടന്നെന്നായിരുന്നു പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ബാങ്ക് സെക്രട്ടറി ആര്‍ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്തുകയും ചെയ്തിരുന്നു.
എന്നാല്‍ നടപടി നേരിട്ടവര്‍ക്ക് ഇപ്പോഴും പാര്‍ട്ടി സംരക്ഷണം നല്‍കുന്നുവെന്നാണ് മൂന്ന് ലോക്കല്‍ കമ്മറ്റികളില്‍ നിന്നുളള പ്രതിനിധികളുടെ വിമര്‍ശനം. കൂടിയ വിലക്ക് പാര്‍ക്കിന് വേണ്ടി ഭൂമി ഏറ്റെടുത്തത് എകെ ബാലന്‍ അറിഞ്ഞിട്ടും വേണ്ട ഗൗരവത്തിലെടുത്തില്ല.പരാതി എത്തിയപ്പോള്‍ മാത്രമാണ് പാര്‍ട്ടി ഇക്കാര്യം അന്വേഷിച്ചത്.
Story Highlights: criticism-against-a-k-balan-in-cpm-vadakkamchery-area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here