Advertisement

ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

November 18, 2021
0 minutes Read

ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അരുൺ കുമാർ എന്ന കണ്ണൻ(30) ആണ് മരിച്ചത്. ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ് സംഭവം.

മരിച്ച അരുൺ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഈ മേഖലയിൽ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലൽ പതിവാണ്‌. കഴിഞ്ഞ ദിവസവും ഇവിടെ ഗുണ്ടാസംഘം പരസ്പ്പരം ഏറ്റുമുട്ടിയിരുന്നതായും പൊലിസ് പറഞ്ഞു.

ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഭാഗമായി പ്രതികാരം ചെയ്യാൻ കൊണ്ടുവന്ന നാടൻ ബോംബ്‌ ആവാം പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. കൈയിൽ ഇരുന്നാണ് ബോംബ് പൊട്ടിയത്. സംഭവത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയുടെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top