Advertisement

തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്കും പ്ലസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാം; വി ശിവൻകുട്ടി

November 18, 2021
Google News 0 minutes Read

തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പ്ലസ് വൺ അലോട്‌മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച ഉത്തരവ് വകുപ്പ് പുറത്തിറക്കി.

കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസ്സായ സർട്ടിഫിക്കറ്റ് നൽകുകയാണുണ്ടായത്.

കേരളത്തിൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയിൽ വിദ്യാർത്ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാർക്ക് അടിസ്ഥാനമാക്കിയാണ്. അതിനാൽ തമിഴ്‌നാട്ടിൽ പത്താംതരം പാസായ വിദ്യാർത്ഥികളെ ഹയർസെക്കൻഡറി പ്രവേശനത്തിന് പരിഗണിക്കാൻ സാധിച്ചില്ല.

തങ്ങളെ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മന്ത്രി വി ശിവൻകുട്ടിയേയും സമീപിച്ചു. വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു.

2021മാർച്ചിൽ തമിഴ്‌നാട് സംസ്ഥാന ബോർഡിൽ നിന്നും പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതിനാൽ മിനിമം പാസ് മാർക്ക് / ഗ്രേഡ് ആയ ഡി പ്ലസ് നൽകി അപേക്ഷകൾ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കാവുന്നതാണ്. ശുപാർശ സർക്കാർ പരിഗണിക്കുകയും അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here