കൊവിഡ് വ്യാപനം; ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. യൂറോപ്പില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 14,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വാക്‌സിനേഷനിലും രാജ്യം വളരെ പിറകിലാണ്. ഡിസംബര്‍ മാസം മുതല്‍ എല്ലാ മേഖലകളിലും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ചാന്‍സിലര്‍ അലക്‌സാണ്ടര്‍ സ്‌കലെന്‍ബര്‍ഗ് പറഞ്ഞു. രാജ്യത്ത് 66 ശതമാനം ജനങ്ങള്‍മാത്രമാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.
വാക്‌സിനെടുക്കാത്തവര്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണമേര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണം. 21 മാസമായി ഇവിടെ പകര്‍ച്ചവ്യാധിയുണ്ട്. പക്ഷേ ഇപ്പോഴത്തെ നടപടികളിലേക്ക് എത്താന്‍ കൂടുതല്‍ സമയം വേണ്ടിവന്നതായി ആരോഗ്യമന്ത്രി വൂള്‍ഫ്ഗാങ് മക്‌സ്റ്റെയിനും പറഞ്ഞു.
Read Also : 115 കോടിയിലേക്ക് രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍
അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,106 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 459 മരണങ്ങള്‍ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. 12,789 പേര്‍ പുതുതായി രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ മാസം വരെ പരിശോധിച്ചത് 18,62,93,87,540 സാമ്പിളുകളാണ്. ഇതില്‍ 11,38,699 സാമ്പിളുകളില്‍ നിന്നാണ് പുതിയ 11,106 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Story Highlights: austria lockdown, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here