ഇതിനെ കുറിച്ച് പറയുന്നതുപോലും ദൗർഭാഗ്യം; അറിയാം നരകക്കിണറിനെ കുറിച്ച്…

കൗതുക കാഴ്ചകളാൽ സമൃദ്ധമായ രാജ്യമാണ് യെമൻ. അതിൽ പ്രസിദ്ധമായ കാഴ്ചകളിൽ ഒന്നാണ് നരകക്കിണർ അഥവാ വെല്‍ ഓഫ് ബര്‍ഹൗട്ട്. കെട്ടുക്കഥകളുടെ കിണർ എന്നും ഇത് അറിയപ്പെടാറുണ്ട്. ഉപരിതലത്തിൽ ഏകദേശം 30 മീറ്റർ വീതിയും 112 മീറ്റർ ആഴമുമുള്ള ഈ കിണർ യെമനിലെ അൽ-മഹ്‌റ പ്രവിശ്യയിലെ മരുഭൂമിയിലാണ് സ്ഥിതി ചെയുന്നത്. എന്തുകൊണ്ടാണ് ഇത് നരകക്കിണർ എന്നറിയപ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സമീപത്ത് എത്തുന്ന എന്തിനെയും ഇത് വലിച്ച് അകത്തോട്ട് ഇടും. ഇവിടുത്തുക്കാരുടെ വിശ്വാസവുമായും ഈ കിണർ ഏറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
കിണറിനെ കുറിച്ച് പരക്കുന്ന നിഗൂഢമായ വാദങ്ങളെ കുറിച്ച് വർഷങ്ങളായി ഗവേഷണത്തിലാണ് ശാസ്ത്രജ്ഞർ. ഒരു കൂട്ടരുടെ വിശ്വാസ പ്രകാരം ഇത് നരകത്തിലേക്കുള്ള കവാടമെന്നാണ് കരുതപ്പെടുന്നത്. ഈ കിണറിൽ നിന്ന് വരുന്ന ദുർഗന്ധം പാപികളുടെ ചീഞ്ഞളിഞ്ഞ ശരീരത്തിന്റേതാണെന്നും ഇവർ വിശ്വസിക്കുന്നു. ഈ കിണറിനെ കുറിച്ച് പറയുന്നതുപോലും ദൗർഭാഗ്യമാണെന്ന് പറയുന്നവരും ഈ കൂട്ടത്തിലുണ്ട്. ഈ ഭൂമിയെ മൊത്തം നശിപ്പിക്കാൻ പ്രാപ്തിയുള്ള ഒരു അഗ്നിപർവതം ഇതിനകത്തുണ്ട് എന്നും ഇവിടെ ഒരു പ്രചാരണം നിലവിലുണ്ട്.

ഇങ്ങനെ തെളിയിക്കപ്പെടാത്ത നിരവധി കെട്ടുകഥകൾ ഉള്ള ഏറെ നിഗൂഢമായ സ്ഥലമാണ് യെമനിലെ ഈ കിണർ. വർഷങ്ങളായി ഈ നിഗൂഢതയുടെ സത്യാവസ്ഥ തേടി നടക്കുന്ന ഗവേഷകരുടെ ശ്രമം ഈയിടെ ഫലം കണ്ടു. ഈ വർഷം സെപ്റ്റംബർ 15 ന് ഒമാനിൽ നിന്നെത്തിയെ ഒരു കൂട്ടം ഗുഹാപര്യവേക്ഷകർ ഈ കിണറിന് അകത്തേക്ക് കടക്കുകയും ഈ ഗന്ധത്തിന് പിന്നിലെ കാരണം കണ്ടെത്തുകയും ചെയ്തു. ഇതിനകത്ത് നിരവധി മൃഗങ്ങളും ഇഴജന്തുക്കളും ചത്തു കിടക്കുന്നുണ്ട്. ഇവയുടെ ജീർണിച്ച ശരീരാവശിഷ്ടങ്ങളിൽ നിന്ന് എത്തുന്ന ഗന്ധമാണിത്. കൂടാതെ ഇതിനകത്ത് ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള വിവിധ ഘടകങ്ങളും പച്ചയും ചാരയും നിറമുള്ള മുത്തുകളും ലഭിച്ചു. ഇതിനകത്ത് വെള്ളച്ചാട്ടം ഉണ്ടെന്നും ഇവർ കണ്ടെത്തി. ഏകദേശം 65 മീറ്റർ താഴെയുള്ള ഗുഹാഭിത്തിയിലെ ദ്വാരങ്ങളിൽ നിന്നാണ് വെള്ളം ചീറ്റിയാണ് ചെറിയ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടുന്നത്.
ഓക്സിജനും വെള്ളവും കുറവായതിനാൽ കിണറിന്റെ അടിത്തട്ട് വരെ പ്രവേശിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ഇവിടുത്തെ ജനങ്ങളുടെ കിണറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസം ഇല്ലാതാക്കാൻ കിണറിനകത്ത് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്ക് ലഭ്യമാക്കാനാണ് പദ്ധതി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here