Advertisement

മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് തുടക്കം; എന്‍എസ്എസ് ബഹിഷ്‌കരിക്കും

November 20, 2021
1 minute Read
economic reservation

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സാമ്പിള്‍ സര്‍വേ അശാസ്ത്രീയമാണെന്നും ശാസ്ത്രീയ സര്‍വേയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി എന്‍എസ്എസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും. വീടുകളില്‍ കയറിയിറങ്ങി ആധികാരികമായി സര്‍വേ നടത്തണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം.

നിലവില്‍ സംസ്ഥാനത്ത് 164 മുന്നാക്കസമുദായങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി നാല് ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുന്നത്.

Read Also : സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു; രണ്ട് വിഭാ​ഗങ്ങളെ ഒഴിവാക്കി

ഒബിസി വിഭാഗ പട്ടികയില്‍ ഉള്‍പ്പെട്ട നായിഡു, നാടാര്‍, (എസ്‌ഐയുസിയില്‍ ഉള്‍പ്പെടാത്ത ക്രിസ്തുമതക്കാര്‍), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാഗങ്ങളെ ഒഴിവാക്കി 164 വിഭാഗങ്ങളെ സംവരണേതര വിഭാഗമായി ഉള്‍പ്പെടുത്തിയാണ് സംവരേണതര പട്ടിക പുറത്തിറക്കിയിരിക്കുന്നത്

Story Highlights: economic reservation survey started, NSS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top