Advertisement

സഹകരണ സംഘങ്ങളിലെ വീഴ്ച; നടപടിയുണ്ടാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

November 20, 2021
1 minute Read
mv govindhan

സംസ്ഥാനത്ത് സിപിഐഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പേരാവൂര്‍ ഉള്‍പ്പെടെയുള്ള സൊസൈറ്റിയില്‍ ഉണ്ടായത് അപമാനകരമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ കൃത്യമായി കൈകാര്യം ചെയ്യാനാകണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

കാലത്തിനനുസരിച്ചുള്ള നവീകരണമില്ലെങ്കില്‍ സിപിഐഎം തകര്‍ച്ചയെഅഭിമുഖീകരിക്കേണ്ടിവരും. ഇടതുപക്ഷം ജനതയെ നവീകരിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. സിപിഐഎം തളിപ്പറമ്പ് ഏരിയ സമ്മേളനത്തിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം.

സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോഓപറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയിലും ചിട്ടി തട്ടിപ്പ് നടന്നിരുന്നു. 2017ലാണ് സൊസൈറ്റി ധനതരംഗ് എന്ന പേരില്‍ ചിട്ടി ആരംഭിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ചിട്ടിയില്‍ 800ല്‍പ്പരം ആളുകളെ നിക്ഷേപകരാക്കി. മാസം 2000 രൂപ തവണ വ്യവസ്ഥയിലുള്ള ചിട്ടിയില്‍ നറുക്ക് കിട്ടിയവര്‍ പിന്നെ തുക അടയ്‌ക്കേണ്ട. എന്നാല്‍ ഇത്തരം ചിട്ടികള്‍ക്ക് സഹകരണ വകുപ്പ് അനുമതി നല്‍കിയിട്ടില്ല.

Read Also : പേരാവൂരിലെ ചിട്ടി തട്ടിപ്പ്; സഹകരണ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് രേഖകള്‍; 24 എക്‌സ്‌ക്ലൂസിവ്

സിപിഐഎം ജില്ലാ സെക്രട്ടറി നല്‍കിയ ഉറപ്പിന്മേല്‍ കഴിഞ്ഞ മാസം 16നാണ് പരാതിക്കാര്‍ സമരം അവസാനിപ്പിച്ചത്. ആറ് മാസത്തിനകം പണം തിരികെ നല്‍കുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്.

Story Highlights : mv govindhan, cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top