സമീർ വാംഖഡെക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി

എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി. സമീർ വാംഖഡെയെ സർവീസിൽ നിന്നും പിരിച്ചു വിടണം എന്നവശ്യപ്പെട്ടാണ് ഹർജി. ( petition against sameer wankhede )
വ്യാജ ജാതി സർട്ടിഫിക്കറ്റ് വഴിയാണ് വാംഖഡെ ജോലി നേടിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. അശോക് മഹാദേവ് കാംബ്ലെ എന്ന സാമൂഹ്യ പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്. സർട്ടിഫിറ്റുകൾ പരിശോധിച്ച്, വാംഖഡെക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഹർജിയിൽ പറയുന്നു.
അതിനിടെ, എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നവാബ് മാലിക് രംഗത്ത് വന്നു. സമീർ വാംഖഡെക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് എക്‌സൈസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന അച്ഛൻ ദ്യാൻദേവ് വാംഖഡെ സമീറിന്റെ പേരിൽ ബാർ ലൈസൻസ് എടുക്കുന്നത്. സർക്കാർ ജോലിയിൽ പ്രവേശിച്ച ശേഷവും ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തിപരമായ കച്ചവടങ്ങൾ നടത്തരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി മാലിക് ആരോപിച്ചു. എന്നാൽ തന്റെ ലൈസൻസ് മറച്ചു വച്ചിട്ടില്ലെന്നാണ് സമീർ വാംഖഡെയുടെ പ്രതികരണം.
Read Also : കോഴ ആരോപണം; സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
അതേസമയം, ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിശദമായ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം സമീർ വാംഖഡെക്ക് സ്വന്തം പേരിൽ ബാർ ലൈസൻസ് ഉണ്ടെന്ന് നവാബ് മാലിക് വെളിപ്പെടുത്തി.
എൻസിബിക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ആര്യൻഖാൻ, അർബാസ് മെർച്ചന്റ്, മുൻമുൻ ദമേച്ച എന്നിവർക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്താൻ തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇവർ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും, കുറ്റകരമായ ഒന്നും കണ്ടെത്താൻ ആയില്ല. ഒരേ സമയം കപ്പലിൽ ഉണ്ടായി എന്നത് കൊണ്ട് ഗൂഢാലോചനയുണ്ടെന്ന് നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.
ഇവരിൽ നിന്നു നേരിയ അലവിലുള്ള മയക്കു മരുന്നു മാത്രമേ പിടികൂടി യിട്ടുള്ളു എങ്കിലും മറ്റുള്ളവരിൽ നിന്നും പിടികൂടിയ കൂടിയ അളവിലുള്ള മയക്കു മരുന്നിലും ഇവർക്ക് പങ്കുണ്ട് എന്ന എൻസിബി വാദം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 28ന് പുറപ്പെടുവിച്ച 14 പേജുകളുള്ള ഉത്തരാവിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
Story Highlights : petition against sameer wankhede
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here