വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി പാസ്‌പോർട്ട് ഓഫിസ് വഴിയും

വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്‌പോർട്ട് ഓഫീസ് വഴി ലഭ്യമാകും. കേരളാ പൊലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസ് ക്ലിയറൻസ്, പാസ്‌പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജി മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read Also : വില്ലേജ് ഓഫിസിൽ പോയി സർട്ടിഫിക്കറ്റുകൾക്കായി ഇനി കാത്തു നിൽക്കേണ്ട; എളുപ്പ വഴി ഉണ്ട് !
അപേക്ഷകൾക്ക് അടിയന്തിര പ്രാധാന്യം നൽകണമെന്നും അപേക്ഷകളിൻമേൽ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുളളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽപെട്ടവർ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവർ എന്നിവരുടെ അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടത്തണമെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞിരുന്നു.
Story Highlights : police clearance certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here