ശ്രേയാംസ് കുമാർ ഉന്നയിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യം, തീരുമാനമെടുക്കാൻ ഇന്നത്തെ യോഗത്തിന് ഭരണഘടനാപരമായ അവകാശമില്ല; ഷെഖ് പി ഹാരിസ്

തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് ഷെഖ് പി ഹാരിസ്. എം.വി ശ്രേയാംസ് കുമാർ ഉന്നയിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യമെന്ന് അവകാശവാദം.തീരുമാനമെടുക്കാൻ ഇന്നത്തെ യോഗത്തിന് ഭരണഘടനാപരമായ അവകാശമില്ല. കൂടാതെ എൽ ഡി എഫ് നേതൃത്വത്തെ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഷെഖ് പി ഹാരിസ് വ്യക്തമാക്കി. പാർട്ടിയെ ജെഡിഎസിലേക്ക് ലയിപ്പിക്കാനാണ് എം.വി ശ്രേയാംസ് കുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
അതേസമയം വിമതരോട് വിശദീകരണം തേടി എം.വി ശ്രേയാംസ് കുമാർ രംഗത്തെത്തി. പാർട്ടിവേദിക്ക് പുറത്ത് അഭിപ്രായം പറഞ്ഞത് സംഘടനാ വിരുദ്ധമാണ്. തിരുവനന്തപുരത്ത് നടന്ന യോഗത്തെ അപലപിക്കുന്നുവെന്നും, തെറ്റ് തിരുത്തി വന്നാൽ സഹകരിപ്പിക്കുമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണം കൂടാതെ പാർട്ടി വിരുദ്ധപ്രവർത്തനം തുടർന്നാൽ നടപടിയുണ്ടാകുമെന്നും എം.വി ശ്രേയാംസ് കുമാർ മുന്നറിയിപ്പ് നൽകി.
ഷേഖ് പി ഹാരിസിനും വി.സുരേന്ദ്രൻ പിള്ളയ്ക്കും കാരണം കാണിക്കൽ നോട്ടിസ് നൽകും. ഒൻപത് സംസ്ഥാന കമ്മിറ്റി അംഗങ്ങളോടും വിശദീകരണം തേടിയതായും ശ്രേയാംസ് കുമാർ അറിയിച്ചു.
Story Highlights : sheikhpharris-against-shreyamskumar-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here