Advertisement

പ്രായം തളർത്താത്ത പോരാട്ടവീര്യം; തന്റെ ഭൂമിയ്ക്കായുള്ള ഒറ്റയാൾ പോരാട്ടം

November 20, 2021
Google News 2 minutes Read

ചിലർ അങ്ങനെയാണ് പൊരുതികൊണ്ടേയിരിക്കും. വയ്യായ്മകളെ അതിജീവിച്ച് സമൂഹത്തിനും പ്രകൃതിയ്ക്കും വേണ്ടി പോരാടുന്ന അറുപതിനാലുക്കാരിയെ പരിചയപ്പെടാം. തയ്യിബ് ഡെമിറേൽ. തുർക്കിയാണ് സ്വദേശം. ഖനിവത്കരണത്താൽ ഇല്ലാതായായിക്കൊണ്ടിരിക്കുന്ന തന്റെ ദേശത്തിന് വേണ്ടി ഒറ്റയാൾപോരാട്ടം നടത്തുന്ന ധീര വനിതയാണ് ഈ മുത്തശ്ശി. തന്റെ ആറേക്കർ ഒലീവ് തോട്ടത്തെ രക്ഷിക്കാൻ വേണ്ടി തുടങ്ങിയ പോരാട്ടം പിന്നീട് ഒരു രാജ്യത്തിന് വേണ്ടിയുള്ള ശബ്‌ദമായി മാറി.

വടക്ക് പടിഞ്ഞാറൻ തുർക്കിയിലെ യാറ്റഗാനിലാണ് തയ്യിബിന്റെ ഗ്രാമം. ടുർഗുറ്റ് എന്നാണ് ഗ്രാമത്തിന്റെ പേര്. ഖനനം അതിരൂക്ഷമായ മുഗ്ല മേഖലയിലാണ് ടുർഗുറ്റ് ഉൾപ്പെടുന്നത്. ചുറ്റും പച്ചപ്പും മരങ്ങളും ഒലീവ് തോട്ടങ്ങളും നിറഞ്ഞ തന്റെ ഗ്രാമം നശിച്ചുകൊണ്ടിരിക്കുന്നത് തയ്യിബിനെ വല്ലാതെ വേദനിപ്പിച്ചു. ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ഖനനത്തിന്റെ പിടിലായിക്കഴിഞ്ഞു. പൂവും പൂമ്പാറ്റകളും നിറഞ്ഞ പ്രദേശത്തിന്റെ പ്രകൃതിഭംഗിയെല്ലാം കോർപറേറ്റ് കമ്പനികളുടെ പിടിയിലമർന്ന് നശിച്ചു കൊണ്ടിരിക്കുന്നു. അടുത്ത ഊഴം തയ്യിബിന്റെ ആറേക്കർ ഒലീവ് തോട്ടത്തിന്റെയായിരുന്നു. ആ ഭൂമി വിട്ടുനൽകാൻ അവർ ഒരിക്കലും തയ്യാറായില്ല. മാത്രവുമല്ല അതിനെതിരെ ശക്തമായ രീതിയിൽ പോരാടാനും തീരുമാനിച്ചു.

കാൻസർ രോഗത്തിന്റെ പിടിയിലമർന്ന് വയ്യായ്മകൾ ഓരോന്നായി മുത്തശ്ശിയെ പിടികൂടിയെങ്കിലും ഈ ഒറ്റയാൾ പോരാട്ടത്തിൽ നിന്ന് പിന്മാറാൻ മുത്തശ്ശി തയ്യാറായില്ല. ലിമാക് എന്ന സ്വകാര്യ കമ്പനിയാണ് അവിടുത്തെ ഖനനത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. തുർക്കിയിലെ ഊർജ്ജം, കൺസ്ട്രക്ഷൻ, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും ലിമാക്കിന് വളരെ വലിയ പങ്കുണ്ട്. ലിമാക്കിന്റെ താപനിലയങ്ങളിൽ നിന്നാണ് തുർക്കിയിലെ ഊർജോത്പാദനത്തിന്റെ വലിയൊരു പങ്കും ലഭിക്കുന്നത്.

കമ്പനിയുടെ താപനിലയത്തിലെ ഊർജോത്പാദനത്തിനായി കൽക്കരി ഖനനം ആരംഭിച്ചതോടെയാണ് ഗ്രാമത്തിന്റെ മാറ്റങ്ങളുടെ ആരംഭം. രാജ്യത്തിന്റെ വികസനം കണക്കിലെടുത്ത് ഖനനം ഇരട്ടിയാക്കാൻ സർക്കാർ തന്നെ ഉത്തരവിട്ടു. ഇതോടെ മുഗ്ലയുടെ മുഖച്ഛായ തന്നെ മാറാൻ തുടങ്ങി.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

തുർക്കിയിലെ ശക്തമായ കമ്പനിയ്‌ക്കെതിരെയുള്ള പോരാട്ടം എളുപ്പമായിരുന്നില്ല. അധികാരവും പണവും ഉപയോഗിച്ച് അവർ പോരാട്ടത്തെ നേരിട്ടെങ്കിലും ശക്തമായി നിയമത്തിന്റെ വഴിയേ തന്നെ പോരാടി. നിരന്തര പോരാട്ടത്തിനൊടുവിൽ ഖനനത്തിന് വിലക്കേർപ്പെടുത്തി കൊണ്ട് കോടതി വിധി വന്നു. അവരുടെ പോരാട്ടത്തിന്റെ വിജയമാണിതെങ്കിലും ഇത് താത്കാലികമാണെന്നും പൂർണമായി വിജയിച്ചില്ലെന്നും തയ്യിബ്ബ്‌ മുത്തശ്ശി പറയുന്നു. ഇതിൽ നിന്ന് പൂർണമായൊരു മോചനമാണ് തങ്ങൾക്ക് വേണ്ടത്. അവരുടെ പണവും അധികാരവും ഉപയോഗിച്ച് ഈ വിധിയെ മറികടക്കാൻ അവർ ശ്രമിക്കും. തന്റെ ഭൂമി മാത്രം അവശേഷിച്ച് ചുറ്റുമുള്ള ഭൂമി ഇല്ലാതാകുന്നതും അത്രമേൽ വേദനയുള്ള കാഴ്ചയാണെന്ന് മുത്തശ്ശി പറയുന്നു.

Story Highlights : Turkish olive farmer battles to save her land

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here