05
Dec 2021
Sunday
Covid Updates

  80 ഫുട്ബോള്‍ മൈതാനങ്ങളുടെ വിസ്തൃതി; അറിയാം ആണവനിലയത്തിലെ വണ്ടർലാൻഡിന്റെ വിശേഷങ്ങൾ…

  കുറെപേരെങ്കിലും ചെർണോബിലിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ അതുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. വർഷം തോറും 6 ലക്ഷം പേർ സന്ദർശിക്കുന്ന ജർമനിയിലെ അമ്യൂസ്മെന്റ് പാർക്ക്. വണ്ടര്‍ലാന്‍ഡ് കല്‍ക്കര്‍ എന്നാണ് പാർക്കിന്റെ പേര്. 136 എക്കര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കിന് 80 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട്. കോര്‍വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്നാണ് ആദ്യം ഇത് അറിയപ്പെട്ടിരുന്നത്.

  ചെര്‍ണോബില്‍ ആണവദുരന്തത്തെ തുടര്‍ന്ന് അടയ്‌ക്കേണ്ടിവന്ന എസ് എൻ ആർ-300 ആണവ നിലയത്തില്‍ സ്ഥിതിചെയ്യുന്നു എന്നതാണ് ഈ അമ്യൂസ്മെന്റ് പാർക്കിന്റെ പ്രത്യേകത. പാർക്കിനകത്ത് റൈഡുകൾ കൂടാതെ നാല് റെസ്റ്റോറന്റുകളും എട്ടു ബാറുകളും ഒന്‍പതു ഹോട്ടലുകളും സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക സെക്ഷനും ഒരുക്കി. ആകെ നാല്‍പ്പതു റൈഡുകള്‍ ആണ് ഇവിടെയുള്ളത്. ഭക്ഷണവും താമസവും പാർക്കിലേക്കുള്ള പ്രവേശനം ഉൾപ്പെടെ 79 യൂറോയിലാണ് നിരക്കുകൾ ആരംഭിക്കുന്നത്. അതായത് ഇന്ത്യൻ റുപ്പീ 7000 രൂപ.

  ആണവനിലയത്തിനായി സ്ഥാപിച്ച മുഴുവനും സൗകര്യങ്ങളും പാർക്കിലേക്ക് വേണ്ട റൈഡുകളിലാക്കി മാറ്റുകയാണ് ചെയ്തത്. നിലയത്തിന്‍റെ കൂളിംഗ് ടവർ ഉപയോഗിച്ച് നിർമ്മിച്ച പാര്‍ക്കിന്‍റെ വെര്‍ട്ടിക്കല്‍ സ്വിംഗ് റൈഡും ക്ലൈമ്പിങ്ങ് വാളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നാണ്.

  കുറച്ച് ചരിത്രത്തിലേക്ക്:

  ആണവോർജത്തോടുള്ള കടുത്ത എതിർപ്പ് ഉയരുന്ന കാലത്താണ് ആണവനിലയത്തിൽ നിർമ്മാണം ആരംഭിക്കുന്നത്. 1973 ൽ നിർമ്മാണം ആരംഭിച്ച നിലയം 12 വർഷം എടുത്താണ് പൂർത്തികരിച്ചത്. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കുന്ന “ഫാസ്റ്റ് ബ്രീഡർ” ന്യൂക്ലിയർ റിയാക്ടറായിരുന്നു അത്.

  Read Also : ഇന്ത്യയിലൊരു അഗ്നിപർവതം ഉണ്ട്; എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒന്ന്…

  1985 ൽ റിയാക്റ്റർ ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും 1986 ഏപ്രിൽ 16-ന് ചെർണോബിൽ ദുരന്തത്തോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അഞ്ചു വർഷത്തിന് ശേഷം, സര്‍ക്കാര്‍ ആണവനിലയം ഔദ്യോഗികമായി റദ്ദാക്കുകയും അതിന്‍റെ വിലയേറിയ ഭാഗങ്ങൾ വില്‍ക്കുകയും ചെയ്തു. അങ്ങനെ 1991-ലാണ് ഹെനി വാണ്ടര്‍മോസ്റ്റ്‌ എന്ന ഒരു ഡച്ച് സംരംഭകൻ മൂന്നു മില്ല്യന്‍ ഡോളറിന് സ്ഥലം സ്വന്തമാക്കുകയും പാർക്ക് രൂപപ്പെടുത്തിയെടുക്കുകയും ചെയ്തത്. ഏകദേശം അഞ്ഞൂറു കോടി രൂപ ചിലവിട്ട് 2001 ലാണ് പാർക്കിന്റെ പണി പൂർത്തിയാക്കിയത്.

  Story Highlights : Wunderland Kalkar amusement park

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top