Advertisement

ഇന്ത്യയിലൊരു അഗ്നിപർവതം ഉണ്ട്; എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒന്ന്…

November 19, 2021
Google News 2 minutes Read

ഇന്ത്യയിലൊരു അഗ്നിപർവതമുണ്ട്, അതെ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതം. ഇങ്ങനെയൊരു അഗ്നിപർവതം ഇന്ത്യയിലുണ്ടെന്ന് അധികപേർക്കും അറിയില്ല എന്നതാണ് വസ്തുത. കാരണം ഇന്ത്യയിൽ ഇത് സാധാരണമായ കാര്യമല്ല. പുറം രാജ്യങ്ങളിലെ അഗ്നിപർവ്വതങ്ങളെ കുറിച്ച് കേട്ടും കണ്ടും ഉള്ള അറിവുകളാണ് നമുക്ക് ഉള്ളത്. നമ്മുടെ രാജ്യത്തെ ഒരേയൊരു അഗ്നിപർവതമാണ് ആൻഡമാൻ-നിക്കോബാർ ദ്വീപ് സമൂഹത്തിലുള്ള ബാരൻ ദ്വീപ്. പത്ത് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിയിലുള്ള ഈ ദ്വീപിന് ഏകദേശം പതിനെട്ട് ലക്ഷം വർഷത്തെ പഴക്കമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 354 മീറ്റർ ഉയരത്തിലാണ് ഈ ദ്വീപ് ഉള്ളത്. സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതത്തിന്റെ മുകൾ ഭാഗം മാത്രമാണ് കാണപ്പെടുന്നത്. അതിന് 2250 മീറ്റർ ഉയരമുണ്ട്.

ഈ സജീവ അഗ്നിപർവതത്തിൽ നിന്ന് ഏറ്റവും പുതിയ പൊട്ടിത്തെറിയുണ്ടായത് 2010 സെപ്റ്റംബർ മാസത്തിലായിരുന്നു. അത് 2021 ജനുവരി വരെ തുടർന്നു. 1989 മുതൽ 1991 വരെ ഒന്നരവർഷത്തോളം അഗ്നിപർവ്വതം പ്രവർത്തനരഹിതമായിരുന്നു. ഈ ആൾതാമസമില്ലാത്ത ദ്വീപിൽ നടന്ന ഒരു അഗ്നിപർവത സ്ഫോടനം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഈ അഗ്നിപർവതം പൊട്ടിത്തെറിക്കുമ്പോൾ നിരവധി നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാനകാരണം ഈ അഗ്നിപർവത വലയത്തിന്റെ അരികത്തായാണ് ബർമീസും ഇന്ത്യൻ ടെക്റ്റോണിക് ഫലകങ്ങളും ഉള്ളത്. ഈ ഐലൻഡിൽ സജീവമല്ലാത്ത ഒരു അഗ്നിപർവതം കൂടി സ്ഥിതി ചെയ്യുന്നുണ്ട്. നാർകോണ്ടം എന്നാണ് വിളിക്കുന്നത്.

Read Also : ഇതിനെ കുറിച്ച് പറയുന്നതുപോലും ദൗർഭാഗ്യം; അറിയാം നരകക്കിണറിനെ കുറിച്ച്…

2 കിലോമീറ്റർ മാത്രം വ്യാസവും മൊത്തം 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമുള്ള ദക്ഷിണേഷ്യൻ പ്രദേശത്തെ ഏറ്റവും ചെറിയ ദ്വീപുകളിൽ ഒന്നാണ് ഈ ദ്വീപ്. 1787 ലാണ് ഇവിടെ ആദ്യമായി അഗ്നിപർവത സ്ഫോടനം നടക്കുന്നത്. ആൾതാമസമില്ലാതെ തരിശായി കിടക്കുന്ന ഭൂമിയായതിനാലാണ് ഇതിന് ബാരൻ എന്ന പേര് ലഭിച്ചത് ലഭിച്ചത്. മനുഷ്യ ജീവനുകൾ ഇല്ലന്നെ ഉള്ളു, നിരവധി ജന്തുജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. സംരക്ഷിത പ്രദേശമായതിനാൽ ദ്വീപിനകത്തേക്ക് ആർക്കും പ്രവേശനമില്ല. തീരദേശ രക്ഷാസേനയ്ക്കും നാവികസേനയ്ക്കും മാത്രമേ ഇങ്ങോട്ടേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു.

Story Highlights: Interesting facts about Barren Island Volcano

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here