‘നേപ്പാൾ സന്ദർശനം ഒഴിവാക്കണം’; ഇന്ത്യൻ പൗരന്മാർക്ക് മാർഗ നിർദേശവുമായി വിദേശകകാര്യ മന്ത്രാലയം

ഇന്ത്യൻ പൗരന്മാർ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകകാര്യ മന്ത്രാലയം. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്നാണ് നിർദേശം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ നിലവിലെ താമസസ്ഥലങ്ങളിൽ തുടരണം. തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കണം. നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി വിദേശകകാര്യ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി. +977 – 980 860 2881, +977 – 981 032 6134 എന്നീ നമ്പറുകളിലും വാട്സ്ആപ്പിലും ബന്ധപ്പെടാൻ കഴിയും.
Read Also: നേപ്പാളില്‍ കുടുങ്ങി മലയാളികള്‍; കുടുങ്ങിയത് നാല്‍പ്പതോളം വരുന്ന ടൂറിസ്റ്റുകളുടെ സംഘം
നേപ്പാളിൽ കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഇടപ്പെട്ടു. മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മലയാളികൾ സുരക്ഷിതർ എന്ന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേപ്പാളിൽ കുടുങ്ങിയവരെ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു എന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Story Highlights : MEA provides helpline numbers for Indians in Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here