Advertisement

പേരൂർക്കട ദത്ത് വിവാദം : കുഞ്ഞിനെ കേരളത്തിൽ എത്തിച്ചു

November 21, 2021
1 minute Read
anupama child reached kerala

പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടേത് എന്ന് കരുതുന്ന കുഞ്ഞിനെ കേരളത്തിൽ എത്തിച്ചു. കുഞ്ഞുമായുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്.

കുഞ്ഞിനെ നേരെ ശിശുക്ഷേമ സമിതിയിലേക്കാകും കൊണ്ടുപോവുക. കുഞ്ഞിനെ കാണമെന്ന ആവശ്യം അനുപമ നേരത്തെ അറിയിച്ചിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർക്കാണ് നിലവിൽ കുഞ്ഞിന്റെ ചുമതല.

Read Also : പേരൂർക്കട ദത്ത് വിവാദം; ഷിജു ഖാന്‍ പ്രവര്‍ത്തിച്ചത് നിയമപരമായി; പിന്തുണച്ച്‌ സിപിഎം

ഡിഎൻഎ ഫലമാണ് ദത്ത് വിവാദത്തിലെ പ്രധാന തെളിവാകാൻ പോകുന്നത്. ഫലം അനുകൂലമായാൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും. അനുപമയുടെ അച്ഛനടക്കമുള്ളവർ വീണ്ടും പ്രതിക്കൂട്ടിലാകും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻറ കേസിലെ ഇടപെടലും ചോദ്യം ചെയ്യപ്പെടും. കുഞ്ഞിനെ ലഭിച്ചാൽ സമര രീതി മാറ്റാനാണ് അനുപമയുടെ തീരുമാനം.

Story Highlights : anupama child reached kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top