Advertisement

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ; പുതുമഖങ്ങൾക്ക് അവസരം നൽകിയേക്കും

November 21, 2021
Google News 1 minute Read

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. പരമ്പരയിലെ അവസാന മത്സരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്‍റെ ലക്ഷ്യം. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കും എന്നുറപ്പ്. ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്‌താണ് ജയിച്ചത്.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

രണ്ട് മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാൽ ഇന്ത്യൻ ടീമിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. കെ എൽ രാഹുലിനോ സൂര്യകുമാർ യാദവിനോ പകരം റുതുരാജ് ഗെയ്‌ക്‌വാദ് ബാറ്റിംഗ് നിരയിലെത്തും. റിഷഭ് പന്തിന് വിശ്രമം നൽകിയാൽ ഇഷാൻ കിഷനായിരിക്കും വിക്കറ്റ് കീപ്പർ. ആ‍ർ അശ്വിന് പകരം യുസ്‍വേന്ദ്ര ചഹലും ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാനും പരിഗണനയിലുണ്ട്

ന്യൂസിലൻഡ് ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസും ബൗൺസുമുള്ള ഈഡൻ ഗാർഡനിലെ വിക്കറ്റിൽ കിവീസിന് പ്രതീക്ഷയുണ്ടെങ്കിലും ടോസ് നിർണായകമാവും.

Story Highlights : india-vs-new-zealand-3rd-t20i-team-india-looking-clean-sweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here