Advertisement

മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാകുന്നത് വരെ സമരം തുടരും; കെ സുധാകരൻ

November 21, 2021
Google News 1 minute Read

മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാകുന്നത് വരെ കോൺഗ്രസ് സമരം തുടരുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുല്ലപ്പെരിയാർ വിവാദങ്ങളിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമെന്നെന്നും അദ്ദേഹം ആരോപിച്ചു.

Read Also : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും വർധന

മുല്ലപ്പെരിയാറിൽ പുതിയ ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം ,എന്ന സന്ദേശവുമായാണ് കോൺഗ്രസ് ഇന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നരക്കാണ് സമരം ആരംഭിച്ചത്.വണ്ടിപ്പെരിയാർ മുതൽ വാളാടി വരെ നാല് കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തത്.

Story Highlights : K Sudhakaran on Mullaperiyar dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here