രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്; ദളിത് വിഭാഗത്തിലെ നാല് പേർ അടക്കം 15 പുതിയ മന്ത്രിമാർ

രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. ദളിത് വിഭാഗത്തിൽ നിന്ന് നാല് പേർ അടക്കം 15 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ നടക്കും. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് സത്യപ്രതിഞ്ജ ചെയ്യുന്നത്.
സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് 5 പേർ ക്യാബിനെറ്റ് പദവിയിലുണ്ടാകും. പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരുമ്പോൾ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയിൽ നിന്നെത്തിയ എംഎൽഎമാരിൽ ചിലരെയും പുതിയതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് പ്രധാന വ്യത്യാസം.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
സംഘടന ചുമതലയുള്ള മൂന്ന് മന്ത്രിമാർ കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാന്റിന് രാജി നൽകിയിരുന്നു. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിനും ഒപ്പമുള്ളവർക്കും മന്ത്രിസ്ഥാനം നഷ്ടമായത്.
ചർച്ചകളിൽ സച്ചിൻ പൈലററിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെടുകയായിരുന്നു.സച്ചിൻ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രിയങ്കഗാന്ധിയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധിയുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തി.
Story Highlights : rajasthan-crisis-15-ministers-to-take-oath-tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here