Advertisement

പ്രതികൂല കാലാവസ്ഥ; ഇന്നും ട്രെയിനുകള്‍ റദ്ദാക്കി

November 22, 2021
Google News 1 minute Read
train cancelled

പ്രതികൂല കാലാവസ്ഥ കാരണം ഇന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഇന്ന് സര്‍വീസ് നടത്തില്ല. നാഗര്‍കോവില്‍-തിരുവനന്തപുരം പ്രതിദിന സര്‍വീസ് റദ്ദാക്കി.

തിരുച്ചി-തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂര്‍-മധുര എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുക തിരുനെല്‍വേലിയില്‍ നിന്നാണ്. ഐലന്റ് എക്‌സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്തുനിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെയും ഇന്നുമായി റെയില്‍ വേ റദ്ദുചെയ്തത്.

Story Highlights : train cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here