വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടതിൽ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം ലീഗ്

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് തുടക്കമിട്ട് മുസ്‌ലിം ലീഗ്. സംഘപരിവാറുമായി ചേർന്നു നിൽക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തീരുമാനം പിൻവലിക്കും വരെ പ്രക്ഷോഭം നടത്തുമെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ മുസ്‌ലിം ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട തീരുമാനം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുളള തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തിൽ 15 മുസ്‌ലിം സംഘനകൾ കോഴിക്കോട് യോഗം ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ലീഗ് സമരത്തിന് തുടക്കമിട്ടത്. കോഴിക്കോടും മലപ്പുറത്തുമാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.
മലപ്പുറത്ത് നിലമ്പൂർ, പെരിന്തൽമണ്ണ, ഏറനാട്, കുണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, താലൂക്ക് ഓഫീസുകൾക്ക് മുന്നിലും സിവിൽ സ്റ്റേഷന് മുന്നിലുമായിരുന്നു പ്രക്ഷോഭം. മലപ്പുറത്ത് സാദിഖലി ഷിഹാബ് തങ്ങളും, തിരൂരങ്ങാടിയിൽ പി കെ കുഞ്ഞാലിക്കുട്ടിയും സമരം ഉദ്ഘാടനം ചെയ്തു.
Story Highlights : muslim-league-protest-against-psc-appointments-in-waqf-board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here